കേക്കണം, ഈ തേക്കിന്‍റെ വിശേഷം

Add വനദിനം പാക്കേജ്​ ചെറുതോണി: അരനൂറ്റാണ്ടായി വനമേഖലയിൽ റോഡിന്‍റെ സംരക്ഷണയിൽ ഒരു വൃക്ഷ മുത്തച്ഛൻ. ഇടുക്കി-അടിമാലി റോഡിൽ ചുരുളിക്കും കരിമ്പനുമിടയിൽ അട്ടിക്കളത്താണ്​ ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക്​ മരം. റോഡിന്‍റെ ഇടതുവശത്ത് നഗരംപാറ റേഞ്ചിൽപ്പെട്ട ഇടുക്കി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ സംരക്ഷിതവനമാണ്. ഈ ഒരു തേക്കുമരം മാത്രം അതിർത്തിയിൽനിന്ന്​ തെന്നിമാറി റോഡരികിലായി. വനത്തിനുള്ളിലെ വിലപിടിപ്പുള്ള ഈട്ടി, തേക്കുൾപ്പെടെയുള്ള മരങ്ങൾ വനംകൊള്ളക്കാരുടെ വാളിനിരയായെങ്കിലും ഈ തേക്കുമരം മാത്രം കടത്തിക്കൊണ്ടുപോകാൻ ആർക്കും കഴിഞ്ഞില്ല. രാത്രിയും പകലും വാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്ന റോഡിൽനിന്ന്​ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചു കടത്തിക്കൊണ്ടുപോകുക അസാധ്യമാണ്​. മുമ്പ്​ ഒരു ഹർത്താൽ ദിനത്തിൽ ഈ മരം വെട്ടിക്കടത്താൻ ശ്രമം നടന്നിരുന്നു. രാത്രി പട്രോളിങ്ങിനെത്തിയ പൊലീസിനെ കണ്ട്​ കള്ളന്മാർ ഓടി മറഞ്ഞു. മറ്റൊരിക്കൽ മരത്തിന്‍റെ മുകൾഭാഗം വെട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും പരാജയപ്പെട്ടു. ഒരു അപകടവളവ്​ കൂടിയാണിവിടം. ഒരിക്കൽ നിയന്ത്രണംവിട്ട്​ വന്ന വാഹനം ഈ മരത്തിലിടിച്ച്​ നിന്നതുകൊണ്ടാണ്​ വൻ ദുരന്തം ഒഴിവായത്​. താഴെ വനത്തിനുള്ളിൽനിന്ന്​ വാനരന്മാർ ചാടിക്കളിക്കാൻ കൂട്ടമായെത്തുന്നതും ഈ തേക്കിന്‍റെ ശിഖരങ്ങളിലാണ്. ധനപാലൻ മങ്കുവ ചിത്രം TDL Teak tree ഇടുക്കി-അടിമാലി റോഡിൽ അട്ടിക്കളത്ത്​ റോഡരികിലെ തേക്കുമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.