മുട്ടം: സ്ഥല ഉടമകൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയതോടെ വള്ളിപ്പാറ, എള്ളുംപുറം സ്വദേശികളുടെ വർഷങ്ങളായുള്ള ആഗ്രഹം സഫലമായി. വള്ളിപ്പാറ-എള്ളുംപുറം റോഡാണ് കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമാകുന്നത്. രണ്ട് കിലോമീറ്റർ ദുരമുള്ള പാതക്ക് ആവശ്യമായ ഭൂരിഭാഗം സ്ഥലവും ഉടമകൾ പഞ്ചായത്തിന് വിട്ട് നൽകിയിരുന്നു. ബാക്കി ഭാഗം കൂടി ലഭിച്ചതോടെയാണ് ഇപ്പോൾ റോഡ് പൂർണമാകുന്നത്. ഇനി വള്ളിപ്പാറയിൽനിന്ന് എള്ളുംപുറത്ത് എത്താൻ ചുറ്റിക്കറങ്ങേണ്ട ആവശ്യമില്ല. അഞ്ച് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട ദൂരം പുതിയ പാത തുറന്നതോടെ 2.3 കിലോമീറ്ററായി ചുരുങ്ങും. ആറ് മീറ്റർ വീതിയിലാണ് റോഡ് ഒരുങ്ങുന്നത്. എന്നാൽ, ടാറിങ്ങ് ,കോൺക്രീറ്റ് എന്നിവ ചെയ്ത് വഴി ഗതാഗത യോഗ്യമാക്കണം. 2.3 കിലോമീറ്റർ ദൂരത്തിൽ ഒരു കിലോമീറ്ററോളം നിലവിൽ മൺ റോഡാണ്. കൂടാതെ മണ്ണെടുത്ത പ്രദേശത്ത് കൽകെട്ടുകളും പണിതുയർത്തേണ്ടതായുണ്ട്. ത്രിതല പഞ്ചായത്ത് സംവിധാനം, എം.പി, എം.എൽ.എ എന്നിവരുടെ സഹായത്താൽ എത്രയും വേഗം റോഡ് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണെന്ന് വാർഡ് അംഗം ടെസി സതീഷ് പറഞ്ഞു. tdl mltm 2 നിർമാണം പുരോഗമിക്കുന്ന വള്ളിപ്പാറ-എള്ളുംപുറം റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.