അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ രണ്ട് വാഹനാപകടങ്ങളിലായി ഏഴുപേർക്ക് പരിക്ക്. ഇരുമ്പുപാലത്ത് സ്വകാര്യ ബസും പിക്അപ്പും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. അടിമാലിയിൽനിന്ന് തൊടുപുഴക്ക് പോയ ബസും മൂവാറ്റുപുഴയിൽനിന്ന് അടിമാലി ഭാഗത്തേക്കുവന്ന പിക്അപ്പുമാണ് കൂട്ടിയിടിച്ചത്. ബസ് യാത്രക്കാരായ ദിയ (നാല്), ജയ (45), സരസു (62), ശൈലജ (50), അരുൺ (38), പിക്അപ് ഡ്രൈവർ തിരുപ്പൂർ ഗോപാലപുരം സ്വദേശി ചിന്നദൂരൈ (56), സഹായി ഉദുമൽപേട്ട സ്വദേശി ആനന്ദ് (30) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീയപ്പാറക്ക് സമീപം ആറാംമൈലിൽ ലോറിയും കാറും കൂട്ടിയിടിച്ചാണ് മറ്റൊരു അപകടം. വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. --- idl adi 5 accident ചിത്രം . ദേശീയപാതയിൽ ഇരുമ്പുപാലത്ത് ബസും പിക്അപ്പും കൂട്ടിയിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.