സാക്ഷരത പഠിതാക്കളുടെ സംഗമം നാളെ

കട്ടപ്പന: ജില്ലയിൽ നടക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠ്ന ലിഖ്​ന അഭിയാൻ സാക്ഷരത പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തുന്ന സാക്ഷരത പഠിതാക്കളുടെ ജില്ലതല സംഗമവും കലാമേളയും തിങ്കളാഴ്ച രാവിലെ 10ന് അണക്കര എസ്.എൻ.ഡി.പി ഹാളി‌ൽ നടക്കും. ചക്കുപള്ളം, കുമളി, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ സാക്ഷരത പഠിതാക്കൾ പങ്കെടുക്കും. വിവിധ കലാപരിപാടികൾ നടക്കും. വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയാകും. ജില്ലയിൽ 23840 പേരാണ് ഈ മാസം 27ന് നടക്കുന്ന സാക്ഷരത പരീക്ഷ-മികവുത്സവത്തിൽ പങ്കെടുക്കുന്നത്. ഇവരിൽ 17,267 പുരുഷന്മാരും 6573 പേർ സ്ത്രീകളുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.