റോഡരികിലെ മദ്യപാനം ബുദ്ധിമുട്ടാകുന്നു

പീരുമേട്: പഴയപാലത്തിന് സമീപം റോഡ് വക്കിലെ മദ്യപാനവും കഞ്ചാവ് ഉപയോഗവും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. മദ്യപിക്കാൻ മുതിർന്നവരും സ്കൂൾ വിദ്യാർഥികളും പതിവായി എത്തുന്നതായാണ്​ പരാതി. മദ്യപൻമാരുടെ ശല്യത്തെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ ഇതുവഴി നടക്കാൻ ഭയപ്പെടുകയാണ്​. പൊലീസ്, എക്സൈസ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.