സൈക്കിൾ കണ്ടെത്തി ജനമൈത്രി പൊലീസ്

ചെറുതോണി: ചെറുതോണി ടൗണിൽനിന്ന്​ മോഷണംപോയ സൈക്കിൾ ജനമൈത്രി പൊലീസിന്‍റെ അവസരോചിത ഇടപെടലിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഗാന്ധിനഗർ സ്വദേശിയുടെ മകന്‍റെ സൈക്കിൾ ടൗണിൽനിന്ന്​ നഷ്ടപ്പെട്ടത്​. കുട്ടി കരഞ്ഞുകൊണ്ട്​ നിൽക്കുന്നത്​ കണ്ട ജനമൈത്രി പൊലീസ് അംഗം നടത്തിയ പരിശോധനയിൽ ടൗണിന്​ സമീപത്തെ ആക്രിക്കടയിൽനിന്ന് സൈക്കിൾ കണ്ടെത്തി കൈമാറി. എറണാകുളം സ്വദേശിയായ മോഷ്ടാവാണ്​ സൈക്കിൾ കടത്തിക്കൊണ്ടുപോയതെന്ന്​ കണ്ടെത്തി. ഇയാൾ ഇവിടെ നിന്ന്​ പൊലീസിനെ വെട്ടിച്ച്​ കടന്നു. ഇരുചക്ര വാഹനത്തിൽനിന്ന്​ പണിയായുധങ്ങൾ ഇയാൾ മോഷ്ടിച്ച്​ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സി.സി ടി.വി കാമറയിൽനിന്ന്​ പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാരില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.