കടകളെല്ലാം നീക്കി; വനംവകുപ്പി‍െൻറ കൗതുകവീട് പൊളിക്കാതെ അധികൃതർ

കടകളെല്ലാം നീക്കി; വനംവകുപ്പി‍ൻെറ കൗതുകവീട് പൊളിക്കാതെ അധികൃതർ മൂന്നാർ: റോഡ് കൈയേറിയുള്ള നിർമിതികളും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിക്കുന്നതിൽ ഇരട്ടത്താപ്പെന്ന്​ ആക്ഷേപം. മൂന്നാറിലെ വഴിയോര കച്ചവടക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമ്പോഴും സർക്കാർ വകുപ്പുകളുടെ നിർമിതികളെ ഒഴിവാക്കുന്നതായാണ് പരാതി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വഴിവാണിഭക്കാരെ കഴിഞ്ഞദിവസം ഒഴിപ്പിച്ചതാണ് ആക്ഷേപത്തിനിടയാക്കിയത്. വനം വന്യജീവി വകുപ്പ് പഴയമൂന്നാറിലെ കെ.എസ്​.ആർ.ടി.സി ഡിപ്പോയുടെ എതിർവശത്ത് നിർമിച്ച വീടി‍ൻെറ മാതൃകയും വേലിക്കെട്ടുമാണ് പൊളിച്ചുമാറ്റാതെ നിലനിർത്തിയിരിക്കുന്നത്. ജില്ലയുടെ 50ആം വാർഷിക ആഘോഷത്തി‍ൻെറ ഭാഗമായി മൂന്നാർ ഡിവിഷൻ റോഡിൽ നിർമിച്ചതാണിത്. ചിത്രം 1 പഴയമൂന്നാറിൽ വനംവകുപ്പ് നിർമിച്ചിരിക്കുന്ന കൗതുകവീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.