തൊടുപുഴ: ജില്ല ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. കഴിഞ്ഞ 10ന് രാത്രി ആശുപത്രയിൽ കടന്നുകയറിയവർ ഒ.പി ടിക്കറ്റ് ചാർജുമായി ബന്ധപ്പെട്ട് തർക്കമുണ്ടാക്കുകയും തുടർന്ന് ജീവനക്കാരെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയുമായിരുന്നു. ദിവസങ്ങളായിട്ടും ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ആശുപത്രി വളപ്പിൽ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. മങ്ങാട്ടുകവലയിൽനിന്ന് ആരംഭിച്ച മാർച്ച് ജില്ല ആശുപത്രിയിൽ സമാപിച്ചശേഷം നടന്ന ധർണ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.കെ. പ്രസുഭകുമാർ, സി.എസ്. മഹേഷ്, ടി.ജി. രാജീവ്, ജോബി ജേക്കബ്, സജിമോൻ ടി.മാത്യു, പി.കെ. അബിൻ, കെ.വി. അമ്പിളി, സി.എം. ശരത് എന്നിവർ സംസാരിച്ചു. ചിത്രം - TDL NGOU തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ നടന്ന മാർച്ച് യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.