ജയിലിൽ പേപ്പർ ബാഗ് നിർമാണ പരിശീലനം

മുട്ടം: ജില്ല ജയിലിൽ അന്തേവാസികളുടെ തൊഴിൽ പരിശീലനത്തി‍ൻെറ ഭാഗമായി 10 ദിവസത്തെ പേപ്പർ ബാഗ്, പേപ്പർ കവർ നിർമാണ പരിശീലനം നടത്തി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 29 അന്തേവാസികൾക്ക് ജില്ല നിയമസഹായ അതോറിറ്റി ചെയർമാൻ സബ്​ജഡ്ജ് പി.എ. സിറാജുദ്ദീൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സർട്ടിഫിക്കറ്റ് നേടി സ്വന്തമായി തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ധനസഹായം ലഭ്യമാക്കും. ജയിൽ സൂപ്രണ്ട് എ. സമീർ, എം. നിജാസ്, ഡോ. കെ.എം.എച്ച്​. ഇക്​ബാൽ, വെൽഫെയർ ഓഫിസർ ഷിജോ തോമസ്‌, ട്രെയ്​നർ ജയിനി ജോസ്, അസി. സൂപ്രണ്ട് സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.