വാ​ഴ​ത്തോ​പ്പി​ലെ ത​ണ​ൽ ക​ർ​ഷ​ക​സം​ഘം അം​ഗ​ങ്ങ​ൾ ഏ​ത്ത​വാ​ഴ തോ​ട്ട​ത്തി​ൽ

പ്രതിസന്ധിയിലും പ്രതീക്ഷയിലാണ് ​കർഷകർ

ചെ​റു​തോ​ണി: ഏ​ത്ത​ക്കാ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞി​ട്ടും പ്ര​തീ​ക്ഷ​യോ​ടെ കൃ​ഷി​യു​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ക​യാ​ണ്, മൂ​ന്നാം വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ വാ​ഴ​ത്തോ​പ്പ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ ക​ർ​ഷ​ക​സം​ഘം. 12ഓ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ത്തി​ലെ ക​ർ​ഷ​ക​ർ, സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ത്ത​വാ​ഴ ഉ​ൾ​പ്പെ​ടെ വി​വി​ധ കൃ​ഷി​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

ഏ​ത്ത​വാ​ഴ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും ന്യാ​യ​മാ​യ വി​ല ല​ഭി​ക്കാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ലോ​ക്ക​ൽ മാ​ർ​ക്ക​റ്റി​ൽ ഒ​രു കി​ലോ​ക്ക് ല​ഭി​ക്കു​ന്ന​ത് വെ​റും 28 രൂ​പ മാ​ത്ര​മാ​ണെ​ന്ന് സം​ഘാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. നി​ല​വി​ലെ വി​ല കൃ​ഷി​ചെ​ല​വ് പോ​ലും തി​രി​കെ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് സം​ഘം പ്ര​സി​ഡ​ൻ​റ് ബാ​ബു ചേ​റ്റാ​നി, ലാ​ലു കു​ന്നം​കോ​ട്ട്, ഷി​ജോ വാ​ട്ട​പി​ള്ളി എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി​ഭ​വ​നി​ലും നി​ന്ന് കാ​ര്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​ന്നു. സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടും ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി സം​ഘം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. അം​ഗ​ങ്ങ​ളു​ടെ ഐ​ക്യ​വും ക്ഷേ​മ​വും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ ക​ർ​ഷ​ക​സം​ഘം, കൃ​ഷി​യോ​ടൊ​പ്പം സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന മാ​തൃ​കാ​സം​ഘ​മാ​യാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ എ​ല്ലാ അം​ഗ​ങ്ങ​ളും ഒ​രു​മി​ച്ച് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​തും, വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തും, ആ​ഴ്ച​തോ​റും ഒ​ത്തു​കൂ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തു​മാ​ണ് സം​ഘ​ത്തി​ന്റെ പ്ര​ത്യേ​ക​ത.

പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും കൃ​ഷി​യോ​ടു​ള്ള ആ​ത്മ​വി​ശ്വാ​സ​വും കൂ​ട്ടാ​യ്മ​യു​ടെ ശ​ക്തി​യും കൈ​വി​ടാ​തെ മു​ന്നേ​റു​ന്ന ത​ണ​ൽ ക​ർ​ഷ​ക​സം​ഘം, പ്ര​ദേ​ശ​ത്തെ മ​റ്റ് ക​ർ​ഷ​ക​ർ​ക്കും പ്ര​ചോ​ദ​ന​മാ​യി മാ​റു​ക​യാ​ണ്.

Tags:    
News Summary - Farmers are hopeful even in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.