കുടയത്തൂർ പള്ളിക്കവലയിലെ കുഴി
മുട്ടം: റോഡ് അരികിൽ അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന കുഴികൾ മൂടാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന് പരാതി. മുട്ടം -മൂലമറ്റം റൂട്ടിലെ കുഴികളാണ് അപകടാവസ്ഥയിൽ ഉള്ളത്. ഏഴാം മൈലിന് സമീപം റോഡുവക്കിലെ വലിയ കുഴിയിൽ താൽകാലികമായി മണ്ണിട്ടെങ്കിലും പൂർണമായും അപകടാവസ്ഥ ഒഴിവാക്കിയിട്ടില്ല.
കുടയത്തൂർ മുസ്ലിം പള്ളിക്ക് സമീപവും ഇത്തരത്തിൽ അപകടാവസ്ഥയിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. മുട്ടം -തൊടുപുഴ റൂട്ടിൽ മ്രാലക്ക് സമീപം സ്വകാര്യ റിസോർട്ടിന് എതിർവശത്തും അപകടാവസ്ഥയിൽ ഓട സ്ഥിതി ചെയ്യുന്നുണ്ട്. ഇവ മൂടാത്ത പക്ഷം വലിയ അപകടങ്ങൾക്ക് സാധ്യത ഉണ്ട്. മാസങ്ങൾക്ക് മുൻപ് ശങ്കരപ്പള്ളിയിൽ നിയന്ത്രണവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞുൾപ്പടെ രണ്ട് പേർ മരണപ്പെട്ടിരുന്നു.
വെങ്ങല്ലൂർ കരടിപ്പറമ്പിൽ ആമിന ബീവി (58)കൊച്ചുമകൾ മിഷേൽ മറിയം (നാല് മാസം )എന്നിവരാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വളവിൽ ബാരിക്കേഡ് സ്ഥാപിക്കാഞ്ഞതാണ് അപകടത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.