അടിമാലി: ലൈസൻസില്ലാതെ ബൈക്കുകളിൽ പായുന്ന 'കുട്ടി ഡ്രൈവർമാരെ' പിടികൂടാൻ നിരത്തുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കുന്നു. ഹൈറേഞ്ചിലെ പ്രധാന റോഡുകൾ, വിദ്യാലയങ്ങൾ, ഇട റോഡുകൾ തുടങ്ങി എല്ലായിടത്തും കുട്ടി ഡ്രൈവർമാർ വിലസുകയാണെന്നാണ് ആക്ഷേപം.അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ കാൽനട യാത്രക്കാരുടെ പരാതികൾ കണക്കിലെടുത്താണ് ദേവികുളം, ഇടുക്കി, ഉടുമ്പൻചോല താലൂക്കിൽ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് പരിശോധന കർശനമാക്കുന്നത്. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രം എടുത്ത ശേഷം ഓൺലൈനായി നോട്ടിസ് അയച്ച് പിഴ ഈടാക്കുന്നതിനു പകരം റോഡിൽ ഉദ്യോഗസ്ഥർ നേരിട്ട് വാഹനങ്ങൾ തടഞ്ഞുനിർത്തി രേഖകൾ പരിശോധിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും എല്ലാ വാഹനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതർ പറഞ്ഞു.
ലൈസൻസില്ലാതെ കുട്ടികൾ വാഹനം ഓടിക്കുന്നത് ഗൗരവകരമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പലപ്പോഴും ഇതിന്റെ ഭവിഷ്യത്ത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് അറിവില്ല. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത മക്കൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.