മൂ​ന്നാ​റി​ൽ അ​ല​ഞ്ഞ് തി​രി​യു​ന്ന കാ​ലി കൂ​ട്ടം

കാ​ലി​ക​ളാ​ൽ നി​റ​ഞ്ഞ് മൂ​ന്നാ​ർ പ​ട്ട​ണം: ഭീ​ഷ​ണി​യി​ൽ സ​ഞ്ചാ​രി​ക​ൾ

അ​ടി​മാ​ലി: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ൽ കാ​ലി​ക​ൾ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ലി​ക​ൾ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തി​ന് പു​റ​മേ​യാ​ണ് നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്.

പ​ഴ​യ മൂ​ന്നാ​ർ, ദേ​വി​കു​ളം റോ​ഡ്, മൂ​ന്നാ​ർ സെ​ൻ​ട്ര​ൽ ഭാ​ഗം, മ​റ​യൂ​ർ റോ​ഡ്, ല​ഷ്മി റോ​ഡ്, മാ​ട്ടു​പ്പെ​ട്ടി റോ​ഡ് തു​ട​ങ്ങി എ​ല്ലാ റോ​ഡു​ക​ളും കാ​ലി​ക​ൾ കൈ​യ​ട​ക്കി വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ പ​ര​സ്പ​രം കു​ത്ത് കൂ​ടു​ന്ന​തും ഭ​ക്ഷ​ണം തേ​ടി അ​ല​യു​ന്ന​തും കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്.

പ​ല​പ്പോ​ഴും കാ​ൽ ന​ട​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കാ​നാ​യി പാ​ഞ്ഞ​ടു​ക്കു​ന്ന​തും കു​റു​കെ ചാ​ടു​ന്ന​ത് മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​ണ്. പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ജീ​വ​ന​ക്കാ​ർ ഉ​ണ്ടെ​ങ്കി​ലും കാ​ലി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ഒ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ നേ​ടി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ൽ ഓ​രോ സീ​സ​ണി​ലും നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ടെ തെ​രു​വു​നാ​യ്ക്ക​ൾ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​ക്ക് പു​റ​മെ​യാ​ണ് ഇ​പ്പോ​ൾ കാ​ലി​ശ​ല്യ​വും രൂ​ക്ഷ​മാ‍യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്കാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം തെ​രു​വു​നാ​യ്ക്ക​ളെ പ​ഞ്ചാ​യ​ത്ത് കൊ​ന്നൊ​ടു​ക്കി​യ​താ​യ പ​രാ​തി​യി​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ശേ​ഷം തെ​രു​വു​നാ​യ് ശ​ല്യ​ത്തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഇ​തി​ന് പു​റ​മെ​യാ​ണ് ഇ​പ്പോ​ൾ പ്ര​ദേ​ശ​ത്ത് കാ​ലി ശ​ല്യ​വും രൂ​ക്ഷ​മാ​യ​ത്.

Tags:    
News Summary - Munnar town blocked by cars: Tourists in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.