ചൂടിനൊപ്പം വൈദ്യുതി മുടക്കവും; വിയർത്ത് ജനം

തൊടുപുഴ: വേനൽ ചൂട് മൂലം ജനം വിയർക്കുമ്പോൾ ജില്ലയിൽ വൈദ്യുതി മുടക്കവും പതിവാകുന്നു. തുടർച്ചയായി രാപ്പകൽ ഭേദമന്യേ വൈദ്യുതി മുടങ്ങുന്നതു മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ഇപ്പോൾ വേനൽക്കാലം ആരംഭിച്ചതോടെ വൈദ്യുതി മുടക്കം പതിവിലും കൂടി. രാത്രി കാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് മൂലം വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

പല മേഖലകളിലും രാത്രി പോകുന്ന വൈദ്യുതി പിറ്റേന്നാണ് തിരികെയെത്തുന്നത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി ബന്ധം നിലക്കുന്നത്. ഗ്രാമീണ മേഖലകളിലാണ് സ്ഥിതി രൂക്ഷമാണ്. നഗരത്തിലും ഒട്ടും കുറവല്ല. ഇടവിട്ടുള്ള വൈദ്യുതി മുടക്കം ടൗണിലെ പല സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു.

അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിളിച്ചു ചോദിച്ചാലും കൃത്യമായ മറുപടിയില്ല. തൊടുപുഴ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ സാധാരാണ ഫോൺ വിളിച്ചാൽ എടുക്കാറുണ്ടെങ്കിലും വൈദ്യുതിമുടങ്ങിയാൽ വിളിച്ചാൽ കിട്ടില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു. വേനൽ കടുത്തതോടെ രാത്രിയും പകലും കൊടും ചൂടാണ് ജില്ലയിലെമ്പാടും അനുഭവപ്പെടുന്നത്. ഫാനോ എ.സിയോ ഇല്ലാതെ വീടുകളിലോ ഓഫിസുകളിലോ കഴിയാൻ പറ്റാത്ത അവസ്ഥയാണ്.

Tags:    
News Summary - Power outages along with heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.