കാറിടിച്ച് കാൽനടക്കാരിക്ക് പരിക്ക്

കുടയത്തൂർ: . പ്ലാത്തോട്ടത്തിൽ സുജാതക്കാണ് ​(60) പരിക്കേറ്റത്. കോളപ്ര ജങ്ഷനുസമീപം ബുധനാഴ്ച രാവിലെ ഏഴോടെയാണ്​ മൂലമറ്റം ഭാഗത്തുനിന്ന്​ വന്ന കാർ നിയന്ത്രണം വിട്ട് സുജാതയെ ഇടിച്ചത്​. തുടർന്ന്​ വൈദ്യുതിത്തൂണിലേക്കും ഇടിച്ചുകയറി. അപകടത്തെതുടർന്ന്​ താഴ്ചയിലേക്ക് വീണ സുജാതയെ നാട്ടുകാർ പുറത്തെത്തിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. പൂമാല മേത്തൊട്ടി സ്വദേശി സതീഷ് ചന്ദ്രനാണ് കാറോടിച്ചിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ ഇടിച്ച് വൈദ്യുതിത്തൂൺ തകർന്നതോടെ കോളപ്ര, അടൂർമല, ശരംകുത്തി ഭാഗങ്ങളിൽ ബുധനാഴ്ച വൈകീട്ട് വരെ വൈദ്യുതി മുടങ്ങി. tdl mltm 3 നിയന്ത്രണം നഷ്ടപ്പെട്ട കാർ കുടയത്തൂരിൽ വൈദ്യുതിത്തൂണിൽ ഇടിച്ചുകയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.