കട്ടപ്പന: വിഷുവിനു മുന്നോടിയായി ഹൈറേഞ്ചിന്റെ മലമടക്കുകളിലും തൊടികളിലും മഞ്ഞവർണം തൂകി കണിക്കൊന്നകൾ. കത്തുന്ന വേനൽ ചൂടിനെയും തോൽപിച്ച് പൂത്തുലഞ്ഞ കണിക്കൊന്നകൾ ഇപ്പോൾ മുഖ്യആകർഷണങ്ങളിലൊന്നാണ്. വിഷുവിന് ഒരു മാസം മുമ്പേ കണിക്കൊന്നകൾ പൂവിട്ടുതുടങ്ങി. കൊടുംവേനലിനു തൊട്ടുമുമ്പ് പൂവിടുകയും കാലവർഷം ആകുമ്പോഴേക്കും കായ്കൾ വിത്തുവിതരണത്തിനു പാകമാകുകയും ചെയ്യുന്നതാണ് കണിക്കൊന്നയുടെ രീതി. കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവർഷം എത്തുമെന്ന കണക്കും ഒരു പതിറ്റാണ്ട് മുമ്പുവരെ ശരിയായി വന്നിരുന്നു. ഫോട്ടോ: ഹൈറേഞ്ചിലെ മലമടക്കുകളിലെ തൊടികളിൽ പൂവിട്ട കണിക്കൊന്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.