ആത്മീയ സംഗമം

തൊടുപുഴ: പട്ടയംകവല ആർപ്പാമറ്റം മജ്​ലിസുന്നൂരി വൽഅബ്റാർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നടന്നു. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണത്തിലും മതചിഹ്നങ്ങളെ അവഹേളിക്കപ്പെടുന്നതിലും സമ്മേളനം ഉത്​കണ്​ഠ രേഖപ്പെടുത്തി. മതേതര ജനാധിപത്യ വിശ്വാസികൾ ഈ പ്രവണതക്കെതിരെ ശബ്ദിക്കണമെന്നും അഭ്യർഥിച്ചു. ചെയർമാൻ അബ്ദുൽകരീം അൻവരി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഹബീബുറഹ്​മാൻ മദനി വിഷയാവതരണം നടത്തി. അബ്ദുൽ അസീസ് സഖാഫി, ട്രസ്റ്റ് അംഗങ്ങളായ പി.എ. നാസർ, ഷിബു, പരീത്, വി.എസ്. ഷക്കീർ, എം.എ. സിയാദ് എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്ക്​ സ്​പോർട്സ്​ ആൻഡ്​ എക്സ്​പോഷർ ട്രിപ് തൊടുപുഴ: സർവശിക്ഷ തൊടുപുഴ ബ്ലോക്ക് റിസോഴ്സ്​ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി സ്​പോർട്​സ്​ ആൻഡ്​ എക്സ്​പോഷർ ട്രിപ് സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ ബസ്​ സ്റ്റാൻഡിൽനിന്ന്​ ആരംഭിച്ച യാത്ര മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഫ്ലാഗ്ഓഫ് ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ടി.എസ്​. രാജൻ സംസാരിച്ചു. തൊടുപുഴ ബി.പി.സി കെ.എ. നജീബ് സ്വാഗതവും സിന്ധു ഗോപാൽ നന്ദിയും പറഞ്ഞു. ഭിന്നശേഷി വിദ്യാർഥികൾക്ക് പൊതു സ്ഥാപനങ്ങളും സർക്കാർ സേവനങ്ങളും പരിചയപ്പെടുത്താനായി സമഗ്രശിക്ഷ കേരള ബി.ആർ.സികൾ വഴി നടപ്പാക്കുന്ന പദ്ധതിയാണ് സ്​പോർട്സ്​ ആൻഡ്​ എക്സ്​പോഷർ ട്രിപ്. പൊതുയാത്രാ സംവിധാനം പരിചയപ്പെടുത്തുന്നതിനായി ബസിലാണ് വിദ്യാർഥികളെ എക്സ്​പോഷർ യാത്രക്ക്​കൊണ്ടുപോയത്. പങ്കെടുത്ത വിദ്യാർഥികൾ കേരളത്തിലെ ഏക ഐ.എസ്​.ഒ അംഗീകൃത സ്റ്റേഷനായ മുട്ടം പൊലീസ്​ സ്റ്റേഷൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി. പൊലീസ്​ ആയുധങ്ങൾ, ഫിംഗർ പ്രിന്‍റ്​ പരിശോധന, മറ്റ് സേവനങ്ങൾ എന്നിവ പൊലീസ്​ ഓഫിസർമാർ വിദ്യാർഥികളോട്​ വിശദീകരിച്ചു. തുടർന്ന് മുട്ടം പോസ്റ്റ് ഓഫിസ്​, ജില്ല ജയിൽ, മലങ്കര ഡാം എന്നിവയും സന്ദർശിച്ചു. തൊടുപുഴയിലെത്തി ഉച്ചഭക്ഷണവും നൽകിയാണ് ബി.ആർ.സിയിൽനിന്ന്​ വിദ്യാർഥികളെ യാത്രയാക്കിയത്. FOTO TDL BRC തൊടുപുഴ ബി.ആർ.സി ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച എക്സ്​പോഷർ ട്രിപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.