എൻ.ജി.ഒ അസോ. ധർണ

കട്ടപ്പന: സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിലും ലീവ് സറണ്ടർ, ക്ഷാമബത്ത കുടിശ്ശിക എന്നിവയെക്കുറിച്ച് പരാമർശമില്ലാത്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോ. കട്ടപ്പന ബ്രാഞ്ച് കമ്മിറ്റി കട്ടപ്പന മിനി സിവിൽ സ്റ്റേഷന്​ മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡന്‍റ്​ ഷാജി ദേവസ്യ ഉദ്​ഘാടനം ചെയ്തു. ജില്ല ട്രഷറർ ഷിഹാബ് പരീത് മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന ബ്രാഞ്ച് പ്രസിഡന്‍റ്​ ജയ്സൺ സി. ജോൺ അധ്യക്ഷതവഹിച്ചു. കെ.സി. ബിനോയി, കനകരാജ്, കെ.സി. ടൈറ്റസ്, രാജേഷ് ആർ, ബേബി ജോൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.