അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെപ്പും

തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ തിങ്കളാഴ്ച രാവിലെ 10 മുതൽ 11.30 വരെ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടക്കും. ആലക്കോട് ഗ്രാമപഞ്ചായത്തിലേത്​ രാവിലെ 11.30 മുതൽ 1.30 വരെ ഗ്രാമപഞ്ചായത്ത് ഓഫിസിൽ​ നടക്കും. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലേത്​ ഉച്ചക്ക് രണ്ടുമുതൽ 3.30 വരെ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടത്തും. അളവുതൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വർഷത്തെ സർട്ടിഫിക്കറ്റും അഞ്ച് രുപയുടെ സ്വന്തം മേൽവിലാസം എഴുതിയ പോസ്റ്റ് കവർ സഹിതം ഹാജരായി മുദ്ര പതിപ്പിക്കണം. ഈ സൗകര്യം മുഴുവൻ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന് തൊടുപുഴ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു. മീനപ്പൂര ഉത്സവവും പ്രതിഷ്ഠ ദിനാഘോഷവും തൊടുപുഴ: പുറപ്പുഴ പുതുച്ചിറക്കാവ് ദേവിക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 13 മുതൽ 18 വരെ നടക്കും. ഉത്സവദിവസങ്ങളിൽ രാവിലെ അഞ്ചിന്​ പള്ളിയുണർത്തൽ, 5.30ന് അഭിഷേകം, ആറിന്​ അഷ്ടദ്രവ്യ ഗണപതി ഹോമം, 6.30 ന് വിശേഷാൽ പൂജകൾ, വൈകീട്ട് ഏഴിന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്, കളമെഴുത്തും പാട്ട്​ എന്നിവ നടക്കും. 17 ന് പകൽപൂരം രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ് 8.45ന് തറവട്ടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭകുടം നിറ. ഒമ്പതിന് കുംഭകുടം താലപ്പൊലി ഘോഷയാത്ര. ചെണ്ടമേളം 10-30 ന് കുംഭകുടം അഭിഷേകം, 12ന് ഉച്ചപൂജ. വൈകീട്ട് 7.30 ന് പൂരം എഴുന്നള്ളിപ്പ്-മൂവേലിൽ ഉമാമഹേശ്വര ക്ഷേത്രത്തിൽനിന്ന്. രാത്രി 11ന് മുടിയേറ്റ്. 18ന് രാത്രി എട്ടിന്​ ഭജനാമൃതം. 10 ന് മുടിയേറ്റ് തുടർന്ന് ഗരുഡൻ തൂക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.