അടിമാലി: പട്ടികജാതി-വർഗ പിന്നാക്ക ദുർബല വിഭാഗങ്ങളുടെ ക്ഷേമം പ്രതിഫലിക്കാതെ കോടികൾ മുതൽമുടക്കി സംസ്ഥാനത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികൾ ശക്തമായി എതിർക്കപ്പെടേണ്ടതാണെന്ന് കെ. പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.വി. ബാബു. കെ.പി.എം.എസ് ദേവികുളം യൂനിയൻ സമ്മേളനം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡൻറ് കെ.വി. ശിവദാസൻ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മുതിർന്ന സംഘടന പ്രവർത്തകരെയും അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോമൻ ചെല്ലപ്പൻ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജൻ, ശിവൻ കോഴിക്കമാലി, യൂനിയൻ സെക്രട്ടറി ബിജു ബ്ലാങ്കര,കെ. എ. ശശി,സി. എസ്. അരുൺ, സിനി കൃഷ്ണൻ, ടി. കെ. സുകുമാരൻ, സുനിൽ മലയിൽ, പി.കെ.ഉണ്ണി എന്നിവർ സംസാരിച്ചു. idl adi 3 kpms ചിത്രം : കെ.പി.എം.എസ് ദേവികുളം യൂനിയൻ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.വി. ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.