നച്ചാർ പുഴയോരം സംരക്ഷിക്കണം

മൂലമറ്റം: പ്രളയജലത്തിൽ ഒലിച്ചുപോയ നച്ചാർ പുഴയുടെ ഓരം കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലെ മഴവെള്ളപ്പാച്ചിലിലാണ് നച്ചാർ പുഴയിലൂടെ പ്രളയജലം ഒഴുകിയെത്തിയതും സമീപങ്ങളിലെ വീടും പുഴയോരവും തകർന്നുവീണതും. ശക്തിയായി പെയ്ത മഴയിൽ നച്ചാർ പുഴയിലൂടെ ഒഴുകിയെത്തിയ പ്രളയജലം താഴ്വാരം കോളനിയിലേക്ക് ഇരച്ചുകയറിയതോടെ ഏഴ് വീടുകൾ വാസയോഗ്യമല്ലാതാവുകയും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും മറ്റ് വീടുകളുടെ അടിത്തറ ഉൾ​പ്പെടെ ഒഴുകിപ്പോവുകയും ചെയ്തു. വീട് പൂർണമായി തകർന്നവർ വാടക വീടുകളിലേക്ക് മാറിത്താമസിച്ചു. എന്നാൽ, നേരിയ കേടുപാടുകൾ സംഭവിച്ച വീട്ടുകാർ അവിടങ്ങളിൽ തന്നെ കഴിഞ്ഞുകൂടുകയാണ്. അടിത്തറ ഉൾ​പ്പെടെ ഒലിച്ചുപോയ വീടുകളിൽ കഴിയുന്നവരും ഉണ്ട്. ചില വീടുകളുടെ സംരക്ഷണഭിത്തി ഏത് സമയവും നച്ചാർ പുഴയിൽ പതിക്കാവുന്ന അവസ്ഥയിലാണ്. പുഴയോരങ്ങളിലെ റോഡുകളുടെ അവസ്ഥയും സമാനമണ്. പാതിയിടിഞ്ഞുവീണ റോഡുകളുടെ ബാക്കിഭാഗം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയാണ്. 25 കുടുംബങ്ങളാണ് താഴ്​വാവാരം കോളനിയിൽ താമസിക്കുന്നത്. പട്ടയമില്ലാത്ത ഇവർക്ക് കൈവശരേഖ മാത്രമാണ് ഉള്ളത്. കൂലിപ്പണിയും മറ്റുമായി ജീവിക്കുന്ന ഇവർക്ക് പ്രളയത്തിൽ തകർന്ന വീടും സംരക്ഷണഭിത്തിയും കെട്ടാനുള്ള ശേഷി നിലവിലില്ല. നച്ചാർ പുഴയുടെ ഓരം ഉയർത്തിക്കെട്ടിയാലെ കോളനി വാസികളെ സംരക്ഷിക്കാൻ കഴിയൂ. tdl moolamattom പ്രളയത്തിൽ കുത്തിയൊലിച്ചുപോയ നച്ചാർ പുഴയുടെ തീരത്തെ അപകടാവസ്ഥയിലായ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.