വിദ്യാർഥികൾക്ക്​ ലഹരി ബോധവത്​കരണം

കരിമണ്ണൂർ: ജനമൈത്രി പൊലീസ്​ നേതൃത്വത്തിൽ കരിമണ്ണൂർ സെന്‍റ്​ ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾക്കായി ലഹരി ബോധവത്​കരണവും നിയമാവബോധ ക്ലാസും നടത്തി. സബ് ഇൻസ്‌പെക്ടർ പി.എൻ. ദിനേശ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ബിസോയി ജോർജ് അധ്യക്ഷത വഹിച്ചു. ബീറ്റ് ഓഫിസർ പി.എ. ഷെരീഫ് സ്വാഗതവും സ്കൂൾ ലീഡർ സോന നന്ദിയും പറഞ്ഞു. അധ്യാപിക ഷൈനി, ബീറ്റ് ഓഫിസർ ജമാൽ എന്നിവർ സംസാരിച്ചു. tdl mltm ജനമൈത്രി പൊലീസ്​ നേതൃത്വത്തിൽ നടന്ന ലഹരി ബോധവത്​കരണ ക്ലാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.