ബസ്​ സ്​റ്റാൻഡിൽ കടയിൽനിന്ന്​ പുകയില ഉൽപന്നങ്ങൾ പിടികൂടി

കുമളി: പഞ്ചായത്ത് ബസ്​ സ്റ്റാൻഡിനുള്ളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്ന കടയിൽ എക്സൈസ് അധികൃതർ പരിശോധന നടത്തി. ഇവിടെനിന്ന്​ 1.300 കിലോ സാധനങ്ങൾ പിടിച്ചെടുത്തു. തേനി, ഗൂഢല്ലൂർ സ്വദേശി മായി തങ്കമാണ് കട നടത്തിയിരുന്നത്. ഇവർ ദിവസവും രാവിലെ ഗൂഢല്ലൂരിൽനിന്ന്​ വരുമ്പോൾ ഭക്ഷണപാത്രത്തിൽ ഒളിപ്പിച്ചും ശരീരത്തിൽ ഒളിപ്പിച്ചുമാണ് പുകയില ഉൽപന്നങ്ങൾ അതിർത്തി കടത്തിയിരുന്നത്. ബസ്​ സ്റ്റാൻഡിനുള്ളിൽ എത്തുന്ന വിദ്യാർഥികൾ, തമിഴ്നാട്ടിൽ നിന്നെത്തുന്ന തോട്ടം തൊഴിലാളികൾ എന്നിവരാണ് ഇവിടെനിന്ന്​ പതിവായി പുകയില ഉൽപന്നങ്ങൾ വാങ്ങിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.