പാലത്തിൻെറ കൈവരികള്‍ അപകടാവസ്ഥയിൽ അടിമാലി: അടിമാലി ടൗണിനോട് ചേര്‍ന്ന് അപ്‌സരകുന്ന് ഭാഗത്ത് തലമാലി വെള്ളച്ചാട്ടത്തിന് കുറുകെ ഭഗവതിക്കുന്ന് മേഖലയിലേക്ക് പോകുന്ന പാലത്തിന് പുതിയ കൈവരികള്‍ സ്ഥാപിക്കണമെന്നാവശ്യം. നിലവില്‍ ഈ പാലത്തില്‍ ഇരുമ്പുപൈപ്പുകള്‍ കൊണ്ട് കൈവരി സ്ഥാപിച്ചിട്ടുണ്ട്. കാലപ്പഴക്കത്താല്‍ ചിലഭാഗം തകര്‍ന്നു. ഇപ്പോഴുള്ള കൈവരികള്‍ മതിയായ സുരക്ഷ നല്‍കുന്നതല്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിദ്യാലയത്തിലേക്ക് കുട്ടികളടക്കം സഞ്ചരിക്കുന്നത് ഈ പാലത്തിലൂടെയാണ്. മഴക്കാലത്ത് പാലത്തിന് കീഴിലൂടെ അതിശക്തമായ വെള്ളമൊഴുക്കനുഭവപ്പെടും. പാലം സ്ഥിതിചെയ്യുന്ന പ്രദേശം പാറക്കെട്ട് നിറഞ്ഞ ഇടംകൂടിയാണ്. അപകട സാധ്യത കണക്കിലെടുത്ത് മതിയായ സുരക്ഷയൊരുക്കുംവിധം പാലത്തില്‍ പുതിയ കൈവരികള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം. idl adi 2 palam ചിത്രം: കൈവരികള്‍ ബലപ്പെടുത്തേണ്ട തലമാലി വെള്ളച്ചാട്ടത്തിന് കുറുകെയുള്ള പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.