ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

അടിമാലി: രാജാക്കാട് തേക്കിൻകാനം പാറശ്ശേരി വളവിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. ആലുവ ചെങ്ങമനാട് പീച്ചനാട് വിജയകുമാർ (60) , ആലുവ പറവൂർ കവല കരോട്ടുകാട്​ ബീരാൻ (70) എന്നിവർക്കാണ്​ പരിക്ക്​.​ തമിഴ്നാട്ടിൽനിന്ന് സിമന്‍റുമായി ബൈസൺവാലി ഭാഗത്തേക്ക് പോയ ലോറിയാണ് ഇന്നലെ വൈകീട്ട്​ അഞ്ചരയോടെ അപകടത്തിൽപെട്ടത്. പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.