തൊടുപുഴ: വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ എട്ടാംവാർഡിൽ കുരിശുമല പുതുവൽ പട്ടികജാതി കോളനിയിലേക്കുള്ള പടിക്കെട്ടുകൾ മാറ്റി പുതിയത് നിർമിക്കാൻ ആറുലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. 2007-2008ലാണ് മലമുകളിൽ സ്ഥിതിചെയ്യുന്ന കോളനിയിലേക്ക് പടിക്കെട്ട് നിർമിച്ചത്. 2017-18 പേമാരിയിൽ പടിക്കെട്ട് തകർന്നു. നൂറുകണക്കിന് സ്കൂൾ കുട്ടികളും നാട്ടുകാരും ഉപയോഗിക്കുന്ന വഴിയാണിത്. കമീഷന്‍റെ നിർദേശാനുസരണം പഞ്ചായത്ത് പ്രതിനിധികൾ സ്ഥലം പരിശോധിച്ചു. 45 ഡിഗ്രിയിൽ കൂടുതൽ ചരിഞ്ഞുനിൽക്കുന്ന പടിക്കെട്ടുകൾ നവീകരിച്ചാലും പ്രായമായവർക്കും കുട്ടികൾക്കും സഞ്ചരിക്കാനാവില്ലെന്ന് ഇവർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2022-23 വാർഷിക പദ്ധതി രൂപവത്കരിക്കുമ്പോൾ പ്രത്യേക പരിഗണന നൽകി പരാതിപരിഹരിക്കാനാണ് തീരുമാനം. കുരിശുമല ഹരിജൻ കോളനി നിവാസികൾക്കുവേണ്ടി ശെൽവവും മറ്റുള്ളവരും സമർപ്പിച്ച പരാതിയിലാണ് നടപടി. ലഹരിവിരുദ്ധ കാമ്പയിൻ തൊടുപുഴ: പട്ടയംകവല മമ്പാഉൽ ഖൈറാത്ത് ജുമാമസ്ജിദിന്‍റെയും മമ്പാഉൽ ഖൈറാത്ത് യുവജന ഫെഡറേഷന്‍റെയും ആഭിമുഖ്യത്തിൽ 'നാടിന്‍റെ നന്മക്ക് ലഹരിക്കെതിരെ കൈകോർക്കാം: എന്ന പ്രമേയത്തിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കും. ഞായറാഴ്ച മദ്റസ ഹാളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തുമെന്ന് ജമാഅത്ത് പ്രസിഡന്‍റ് വി.എം. അൻസാരി, സെക്രട്ടറി എ.എം. അലിയാർ, മഹല്ല് ചീഫ് ഇമാം അബ്ദുൽ ജലീൽ ഫൈസി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.