ചെറുതോണി: പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻറ് പൊലീസ് കാഡറ്റിന്‍റെ പഴയരിക്കണ്ടത്ത് നടന്നു. ഡി.വൈ.എസ്.പി ഇമ്മാനുവേൽ പോൾ മുഖ്യ അതിഥിയായി. പഴയരിക്കണ്ടം ഗവ. ഹൈസ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിൽ 43 അംഗങ്ങൾ പങ്കെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റ് വക്കച്ചൻ വയലിൽ, ജില്ല പഞ്ചായത്ത് അംഗം ഷൈനി റെജി, സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ടി ഉഷാകുമാരി, ഉഷ മോഹനൻ, രാജേശ്വരി രാജൻ, കഞ്ഞിക്കുഴി സർക്കിൾ ഇൻപെക്ടർ സാം ജോസ്, പി.ടി.എ പ്രസിഡന്‍റ് അരുൺ മാത്യു, സുനിൽ തോമസ്, ഷിന്‍റോ ജോസഫ് എന്നിവർ പങ്കെടുത്തു. ഫോട്ടോ പഴയരിക്കണ്ടത്ത് നടന്ന സ്റ്റുഡന്‍റ് പൊലീസ് പരേഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.