'വന്യജീവി ആക്രമണം തടയാൻ നടപടി വേണം'

ഇടുക്കി: വനാതിർത്തിയിൽ നടക്കുന്ന വന്യജീവി ആക്രമണം തടയാൻ കഴിയാത്ത സർക്കാറുകളുടെ നിലപാട് അപലപനീയമാണെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ്. വന്യമ്യഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 10 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനങ്ങളെ ആക്രമിക്കുക മാത്രമല്ല കൃഷിയും കൃഷിയിടവും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കർഷകരെയും അവരുടെ സ്വത്തുക്കളും സംരക്ഷിക്കാൻ ഉതകുന്ന സമഗ്ര പദ്ധതി അടിയന്തരമായി സർക്കാർ നടപ്പാക്കണം. ജനവികാരം ഉൾക്കൊണ്ടുള്ള നിയമ ഭേദഗതിക്ക്​ സർക്കാർ തയാറാകണമെന്നും ഫ്രാൻസിസ് ജോർജ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.