മൂന്നാര്‍: സംസ്ഥാന തലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ മൂന്നാര്‍ സ്വദേശിയായ വിദ്യാർഥിനിക്ക് ഒന്നാം സമ്മാനം. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച മത്സരത്തിൽ മൂന്നാര്‍ ആംഗ്ലോ തമിഴ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി എം. നിത്യലക്ഷ്മിയാണ് അഭിമാനനേട്ടം കൈവരിച്ചത്. 'ലിംഗസമത്വം' വിഷയത്തിലായിരുന്നു മത്സരം. അക്കാദമിക് മികവിന് പുറമെ പഠനേതര മേഖലകളിലും കഴിവ് തെളിയിച്ച നിത്യലക്ഷ്മിക്ക് സ്‌കൂള്‍ അധ്യാപകര്‍ മികച്ച പിന്തുണയും നല്‍കി. പ്രഥമാധ്യാപിക മാരിയമ്മാള്‍ നിത്യലക്ഷ്മിക്ക് സർട്ടിഫിക്കറ്റ് കൈമാറി. പഴയ മൂന്നാര്‍ സ്വദേശികളായ മഹേന്ദ്രന്‍ - ഷണ്‍മുഖത്തായ് ദമ്പതികളുടെ മകളാണ്. സഹോദരി: ധനലക്ഷ്മി. ചിത്രം 1 നിത്യലക്ഷ്മിക്ക് പ്രഥമാധ്യാപിക എം.മാരിയമ്മാള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.