കാട്ടാന ചെരിഞ്ഞ നിലയിൽ

അടിമാലി: കുറത്തിക്കുടി ആദിവാസി കേന്ദ്രത്തോട്​ ചേർന്ന് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 45 വയസ്സുള്ള ആനയുടെ ജഡത്തിന്​ ഒരാഴ്ച പഴക്കം കണക്കാക്കുന്നു. പ്രായാധിക്യം മൂലമാണ് ചെരിഞ്ഞതെന്നാണ്​ നിഗമനം. വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. നിഷ റേച്ചൽ, അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്​റ്റ്​മോർട്ടം നടപടികൾ പൂർത്തിയാക്കി. കാട്ടാന ശല്യം രൂക്ഷമായ ആദിവാസി കോളനികളിലൊന്നാണ് കുറത്തിക്കുടി. അടുത്തിടെ കാട്ടാന ആക്രമണത്തിൽ ആറു​ ആദിവാസികൾക്ക് പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.