മുറിഞ്ഞപുഴ-മതമ്പ റോഡ് യാഥാർഥ്യമാകുന്നു

പീരുമേട്: അരനൂറ്റാണ്ടിനുശേഷം മുറിഞ്ഞപുഴ-പാഞ്ചാലിമേട്-മതമ്പ റോഡ് യാഥാർഥ്യമാകുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് വാഴൂർ സോമൻ എം.എൽ.എ മൂന്നുകോടി അനുവദിച്ചതോടെയാണ് റോഡിന് പുനർജന്മം ലഭിക്കുന്നത്. 1968ൽ ഉദ്ഘാടനം ചെയ്ത റോഡ് 54 വർഷം പിന്നിടുമ്പോൾ കണയങ്കവയലിന് സമീപം കൊയ്നാട്ടിൽ നിർമാണം അവസാനിച്ചുനിൽക്കുകയാണ്. ഇവിടെനിന്ന് മൂന്ന്​ കി.മീ. നിർമിച്ചാൽ മതമ്പയിലെത്താം. സ്വകാര്യ റബർ തോട്ടത്തിലൂടെയും ഒന്നര കിലോമീറ്ററിലധികം റോഡ് നിർമിക്കണം. റോഡിന്‍റെ നിർമാണം പൂർത്തിയാകുമ്പോൾ ശബരിമല തീർഥാടകർക്കും ദൂരംകുറച്ച് പമ്പയിൽ എത്താം. മതമ്പയിൽനിന്ന് കൊമ്പുകുത്തി മടുക്ക വഴിയും മടുക്ക പള്ളിപ്പടി വഴി കോരുത്തോട്ടിലെത്തി കണമലയിൽ എത്താൻ സാധിക്കും. മുണ്ടക്കയം-എരുമേലി റൂട്ടിനെക്കാൾ ദൂരം കുറവായതിനാൽ പമ്പയിൽനിന്ന് കുമളിയിലേക്ക് തിരിച്ചുവരുന്ന അന്തർസംസ്ഥാന തീർഥാടകർക്ക് റോഡ് ഉപയോഗിക്കാനും സാധിക്കും. മുറിഞ്ഞപുഴ-മുണ്ടക്കയം റോഡിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ സമാന്തരപാതയായി ഉപയോഗിച്ച് മുണ്ടക്കയത്ത് എത്താനും കഴിയും. ഇതോടൊപ്പം പത്തനംതിട്ട മേഖലയിൽനിന്ന് പാഞ്ചാലിമേട്ടിൽ എത്തുന്ന സഞ്ചാരികൾക്കും ദൂരംകുറച്ച് പാഞ്ചാലിമേട്ടിൽ എത്താം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.