തെങ്ങ്​ കയറ്റ പരിശീലനം

മൂലമറ്റം: നാളികേര വികസന ബോർഡ്​ നേതൃത്വത്തിൽ കുടയത്തൂർ ഡെവലപ്മെന്‍റ്​ സൊസൈറ്റി സഹകരണത്തോടെ അറക്കുളം ജയ്ഹിന്ദ് ലൈബ്രറി സംഘടിപ്പിക്കുന്ന തെങ്ങ് കയറ്റ പരിശീലനം ആരംഭിച്ചു. തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ട 20 വ്യക്തികൾക്ക് യന്ത്രം ഉപയോഗിച്ച് തെങ്ങുകയറാനുള്ള പരിശീലനമാണ് നൽകുന്നത്. ആറു ദിവസം നീളുന്ന പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജും സർട്ടിഫിക്കറ്റും തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി ലഭിക്കും. ലൈബ്രറി പ്രസിഡന്‍റ്​ പി.എ. വേലുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. വിനോദ് പരിശീലന ക്യാമ്പ് ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷിബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എം.വി. മനോജ്, ശ്രീഹരി, ടി.എൻ. നാരായണൻ, എസ്. ശ്രീവത്സലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.