ലാഭവിഹിതം വാഗ്ദാനം ചെയ്ത്​ തട്ടിപ്പ്​ നടത്തിയയാൾ പിടിയിൽ

തൊടുപുഴ: തനിമ അ​ഗ്രോ ഡെവലപ്​മെന്‍റ്​ ​സൊസൈറ്റിയുടെ പേരിൽ നിരവധി ആളുകളിൽനിന്ന്​ പണം തട്ടിയ​ സംഭവത്തിൽ ഒരാൾ പിടിയിൽ. സൊസൈറ്റി പ്രസിഡന്‍റ്​ കരിമണ്ണൂർ കുരുമ്പയിൽ ജയൻ പ്രഭാകരനാണ്​ (48) അറസ്റ്റിലായത്​. തൊടുപുഴയിലെ തനിമ സൂപ്പർ മാർക്കറ്റിന്‍റെ പേരിൽ 196 ആളുകളിൽനിന്ന്​ 25,000 മുതൽ ലക്ഷങ്ങൾവരെ ഷെയറായി പിരിച്ചെടുത്തായിരുന്നു തട്ടിപ്പെന്ന്​ പൊലീസ്​ പറഞ്ഞു. ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തത്​. ഇങ്ങനെ 1.20 കോടിവരെ തട്ടിപ്പ്​ നടത്തിയതായി പൊലീസ്​ പറഞ്ഞു. തൊടുപുഴ സ്​റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 36 പരാതികൾ ലഭിച്ചിട്ടുണ്ട്​. മറ്റു​ സ്ഥലങ്ങളിൽ വേറെ തട്ടിപ്പ്​ നടത്തിയിട്ടുണ്ടോ എന്ന്​ അന്വേഷിച്ച്​ വരുകയാണെന്ന്​ തൊടുപുഴ എസ്​.എച്ച്​.ഒ വിഷ്ണുകുമാർ പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു. TDL JAYAN PRABHAKARAN ജയൻ പ്രഭാകരൻ തൃണമൂൽ മഹിള കോൺഗ്രസ്​ ഭാരവാഹികൾ തൊടുപുഴ: ജില്ല തൃണമൂൽ മഹിള കോൺഗ്രസ്​ ജില്ല പ്രസിഡന്‍റായി പി.കെ. ശ്രീദേവിയെയും ജനറൽ സെക്രട്ടറിയായി അശ്വതി എസ്​. നായരെയും തെരഞ്ഞെടുത്തു. തൃണമൂൽ കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ കെ.സി. രമേശൻ മുണ്ടയ്ക്കാടിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള കാപ്പിൽ തുളസിദാസ്​ ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികളായ കെ.എസ്​. സജീവൻ, ശശിധരൻ നായർ, പ്രദീപ് അണ്ണായിക്കണ്ണം എന്നിവർ സംസാരിച്ചു. ചിത്രങ്ങൾTDL Sreedevi, TDL Ashwathi തൃണമൂൽ മഹിള കോൺഗ്രസ്​ ജില്ല പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. ശ്രീദേവിയും ജനറൽ സെക്രട്ടറി അശ്വതി എസ്​. നായരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.