അടിമാലി: കർഷകരെയും തൊഴിലാളികളെയും അവഗണിക്കുന്ന കേന്ദ്ര ബജറ്റിനെതിരെ കർഷകസംഘം, സി.ഐ.ടി.യു, കെ.എസ്.കെ.ടി.യു എന്നിവയുടെ നേതൃത്വത്തിൽ അടിമാലിയിൽ സംയുക്ത പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കർഷകസംഘം ജില്ല സെക്രട്ടറി എൻ.വി. ബേബി ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി പി.ബി. സജീവ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ചാണ്ടി പി. അലക്സാണ്ടർ, എം. കമറുദ്ദീൻ, മാത്യു ഫിലിപ്, വി.ബി. മോഹനൻ, ഗ്രേസി പൗലോസ്, പി.ജി. അജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.