മൂന്നാര്‍: ആനത്തേറ്റയും മ്ലാവിൻെറ കൊമ്പും കടത്തിയ കേസിലെ മുഖ്യപ്രതി ദേവികുളം കോടതിയിൽ കീഴടങ്ങി. ദേവികുളം കോളനിയിൽ താമസിക്കുന്ന ബാബുവാണ് (35) കീഴടങ്ങിയത്. പ്രതിയെ ദേവികുളം കോടതി റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് അയച്ചു. ചൊവ്വാഴ്ച് രാവിലെയാണ് ഇയാൾ ദേവികുളം കോടതിയിൽ കീഴടങ്ങിയത്. ഈ മാസം 17നാണ് ആറ് കിലോ ആനത്തേറ്റയും മാൻകൊമ്പുമായി മൂന്നുപേര്‍ വനംവകുപ്പിൻെറ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പിൻെറ മൂന്നാര്‍ ഫ്ലയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കെ.ഡി.എച്ച്.പി ചൊക്കനാട് എസ്റ്റേറ്റ് കൊളമാങ്ക ഡിവിഷന്‍ സ്വദേശികളായ നവരാജ് (41), പ്രേംകുമാര്‍ (43), ദേവികുളം കോളനി സ്വദേശിയായ പാണ്ടിത്തുരൈ (36) എന്നിവരാണ് പിടിയിലായത്. 17ന് ഉച്ചക്ക് രണ്ടുമണിയോടെ മൂന്നാര്‍ - ദേവികുളം റോഡില്‍ മൂന്നാര്‍ ഗവ. കോളജിനു സമീപത്തുവെച്ചാണ് ഇവരെ പിടികൂടിയത്. ഓട്ടോയില്‍ വിൽപനക്കാർക്ക് എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. പിടിച്ചെടുത്ത നാല് ആനത്തേറ്റകള്‍ക്ക് ആറു കിലോയോളം ഭാരംവരും. ദേവികുളം റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജിൻെറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാബുവിനെ പ്രധാന പ്രതിയാക്കി വനംവകുപ്പ് കേസെടുത്തത്. ബാബുവിനെ കസ്റ്റഡിയിൽ ലഭിക്കാൻ വനംവകുപ്പ് അപേക്ഷ നൽകുമെന്ന് ദേവികുളം റേഞ്ച് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.