അംഗീകാര നിറവിൽ മൂന്ന്​ വില്ലേജ്​ ഓഫിസർമാർ

മൂലമറ്റം/കട്ടപ്പന: ജില്ലയിലെ മൂന്ന്​ വില്ലേജ്​ ഓഫിസർമാർക്ക്​ മികച്ച പ്രവർത്തനത്തിനുള്ള റവന്യൂ വകുപ്പി‍ൻെറ പുരസ്കാരം. കുടയത്തൂർ വില്ലേജ് ഓഫിസർ കെ. ഗോപകുമാർ, ഇലപ്പള്ളി ഓഫിസർ മായ കെ.തങ്കപ്പൻ, കട്ടപ്പന ഓഫിസർ ജയ്സൺ ജോർജ് എന്നിവർക്കാണ്​ അംഗീകാരം. മുട്ടം സ്വദേശിയായ ഗോപകുമാർ കുടയത്തൂർ വില്ലേജ് ഓഫിസറായി എത്തിയിട്ട്​ നാലുവർഷമായി. ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം തൊടുപുഴ താലൂക്കിലും കലക്​ടറേറ്റിലും ജോലി ചെയ്തിട്ടുണ്ട്. പ്രളയസമയത്തും കോവിഡ് കാലത്തും നടത്തിയ പ്രവർത്തനങ്ങളാണ്​ മായ കെ.തങ്കപ്പനെ അവാർഡിന്​ അർഹയാക്കിയത്​. വെള്ളിയാമറ്റം വില്ലേജ് ഓഫിസിൽനിന്നാണ്​ ഇലപ്പള്ളിയിൽ എത്തിയത്​. വെള്ളിയാമറ്റം മേഖലയിലെ പ്രവർത്തനങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തെക്കുംഭാഗം സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി വി.ടി. ബൈജുവി‍ൻെറ ഭാര്യയാണ്​. നെടുങ്കണ്ടം ഒഴുകയിൽ വർക്കിയുടെ മകനായ ജയ്സൺ ജോർജ് 2001ലാണ്​ റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്​. ഉടുമ്പൻചോല താലൂക്കിലും ഇടുക്കി കലക്ടറേറ്റിലും രാജകുമാരി വില്ലേജ്​ ഓഫിസിലും മികച്ച സേവനം കാഴ്ചവെച്ച ശേഷമാണ് 2017ൽ കട്ടപ്പനയിൽ ചുമതലയേറ്റത്. പ്രളയകാലത്തും കോവിഡ് കാലത്തും ഇദ്ദേഹം മാതൃകപരമായ പ്രവർത്തനം കാഴ്ചവെച്ചു. നെടുങ്കണ്ടം താലൂക്ക്​ ഓഫിസ്​ ജീവനക്കാരി റിജയാണ്​ ഭാര്യ. ചിത്രങ്ങൾ: ​TDL gopakumar കെ. ഗോപകുമാർ TDL maya thankappan മായ കെ.തങ്കപ്പൻ TDL Jaison ജയ്​സൺ ജോർജ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.