മുട്ടം: കൊലപാതകശ്രമ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവവും എട്ടുലക്ഷം രൂപ പിഴയും ശിക്ഷ. തോപ്രാംകുടി വാലുമ്മേൽ ഷാജി തോമസിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ തങ്കമണി പാടിയിൽ വീട്ടിൽ കൊച്ചുമേസ്തി എന്നുവിളിക്കുന്ന ചാക്കോയെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കണം. തൊടുപുഴ രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി ജി. അനിലാണ് ശിക്ഷ വിധിച്ചത്. 2016 ഏപ്രിൽ ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. രാത്രി 9.30 കടത്തിണ്ണയിൽ ഫോൺ ചെയ്തുകൊണ്ടുനിന്ന ഷാജിയെ പ്രതി കത്തികൊണ്ട് വയറിനും ഇടതും വലതും കക്ഷത്തിനും താഴെയായും മൂന്നുപ്രാവശ്യം കുത്തിപ്പരിക്കേൽപിച്ചു എന്നതാണ് കേസ്. കുടലിനും കരളിനും സാരമായ മുറിവും വാരിയെല്ലുകൾക്ക് ഒടിവും സംഭവിച്ച ഷാജിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുരിക്കാശ്ശേരി എസ്.ഐ എസ്. ശിവലാൽ പ്രാഥമികാന്വേഷണം നടത്തിയ കേസിൽ ഇടുക്കി പൊലീസ് ഇൻസ്പെക്ടർമാരായ ഇ.പി. റെജിയും സിബിച്ചൻ ജോസഫും അന്വേഷണം പൂർത്തിയാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾ സി. കുര്യൻ ഹാജരായി. tdl mltm5 ചാക്കോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.