പീരുമേട്: ബസ് സ്റ്റോപ്പിലെ വാഹനങ്ങളുടെ പാർക്കിങ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പീരുമേട് ജങ്ഷനിൽ കുട്ടിക്കാനം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതോടൊപ്പം ഏലപ്പാറക്ക് സമാന്തര സർവിസ് നടത്തുന്ന ജീപ്പുകൾ അധിക സമയം പാർക്ക് ചെയ്യുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. ബസുകൾ സ്റ്റോപ്പിൽ നിർത്തുമ്പോൾ ഇവിടെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കടന്നാണ് യാത്രക്കാർ ബസിൽ കയറുന്നത്. കൊച്ചു കുട്ടികളുമായി ബസ് കാത്ത് നിൽക്കുന്ന സ്ത്രീകളാണ് ഏറെ ക്ലേശിക്കുന്നത്. വാഹനങ്ങൾ നിരയായി പാർക്ക് ചെയ്യുന്നതിനാൽ ബസുകളും റോഡിന്‍റെ മധ്യഭാഗത്ത് നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ബസുകൾ റോഡിന്‍റെ മധ്യഭാഗത്ത് നിർത്തുന്നതിനാൽ ഇരുവശങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെടുന്നു. ബസ് സ്റ്റോപ്പിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ idl_ pmd - 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.