ബൈക്കും ലോറിയും കൂട്ടിയിടിച്ച്​ പരിക്ക്​

ചെറുതോണി: പാറേമാവ് ആയുർവേദാശുപത്രിക്ക്​ സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്കുയാത്രക്കാരന്​ പരിക്കേറ്റു. ഗുരുതര പരിക്കേറ്റ കട്ടപ്പന ആനകുത്തി റാണിമുടിയിൽ രമേശനെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ പൈനാവിനും പാറേമാവിനുമിടയിലുള്ള വളവിലായിരുന്ന അപകടം. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു. സ്കൂട്ടർ ഭാഗികമായി തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.