മരിയാപുരം പഞ്ചായത്തിന്​ പുരസ്കാരം

ചെറുതോണി: ഭരണപക്ഷത്ത്​ വനിതകൾ മാത്രമായ മരിയാപുരം പഞ്ചായത്തിന് പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്ക്കാരത്തിൽ രണ്ടാംസ്ഥാനം. ജില്ലയിലെ 52 പഞ്ചായത്തുകളിൽ പദ്ധതി ആസൂത്രണം, നിർവഹണം, ഭരണ നിർവഹണം എന്നിവ പരിശോധിച്ച ശേഷമാണ്​ മരിയാപുരത്തിന് രണ്ടാംസ്ഥാനം പ്രഖ്യപിച്ചത്. കുമളി പഞ്ചായത്തിനാണ്​ ഒന്നാംസ്ഥാനം. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി മറികടന്ന്​ എല്ല അംഗങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് നേട്ടം കൊയ്തതെന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ജിൻസി ജോയി പറഞ്ഞു. കുടിവെള്ളത്തിന്​ തുടക്കംമുതൽ മുൻഗണന നൽകി 33 കുഴൽക്കിണറുകൾ നിർമിച്ചു. വീടുകളിൽ 189 മഴവെള്ള സംഭരണികൾ വിതരണം ചെയ്തു. സോളാർ വഴിവിളക്കുകൾ സ്ഥാപിച്ചു. മാലിന്യ സംസ്ക്കരണത്തിന്​ ഹരിതസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നു. സ്വതന്ത്രയായി ജയിച്ച ജിൻസി ജോയിയാണ് പ്രസിഡന്‍റ്​. ഇരുമുന്നണികൾക്കും തുല്യസീറ്റുകൾ ലഭിച്ചതോടെ ജിൻസി യു.ഡി.എഫ്​ പിന്തുണയോടെ പ്രസിഡന്‍റായി. 13 അംഗ പഞ്ചായത്തിൽ എട്ടും വനിതകൾ. ഇതിൽ ഏഴ്​​ വനിതകളും ഭരണപക്ഷത്താണ്​. അഞ്ചുലക്ഷം രൂപയും ട്രോഫിയുമാണ് അംഗീകാരം. ഫോട്ടോ - TDL MARIYAPURAM മരിയാപുരം പഞ്ചായത്ത് പ്രസിഡൻറ്​ ജിൻസി ജോയി ദേശീയ ബാല ചിത്രരചന ജില്ലതല മത്സരം ഇടുക്കി: ദേശീയ ബാല ചിത്രരചന ജില്ലതല മത്സരം ഞായറാഴ്ച രാവിലെ 10ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാജി ചന്ദ്രന്‍ ചെറുതോണി പൊലീസ് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യും. ജില്ല ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരപരിപാടിയില്‍ അഞ്ച്​ വയസ്സുമുതല്‍ 16 വരെയുള്ളവരെയും ഭിന്നശേഷി വിഭാഗത്തില്‍ അഞ്ച്​ മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. ഫോണ്‍: 9447963226.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.