വശങ്ങളില്‍ കാടുവളര്‍ന്ന് ആനച്ചാൽ റോഡ്​

അടിമാലി: വെള്ളത്തൂവല്‍ മുതുവാന്‍കുടി-ആനച്ചാല്‍ റോഡിന്‍റെ വശങ്ങളില്‍ പൊന്തക്കാടുകൾ വളര്‍ന്നുനില്‍ക്കുന്നു. മൂന്നാറിലേക്കുള്ള വിനോദസഞ്ചാര വാഹനങ്ങള്‍ അടക്കം ഇതുവഴി കടന്നുപോകുന്നുണ്ട്. ചെങ്കുളം ബോട്ടിങ്​ സെന്‍ററിലേക്കും ഇതുവഴി യാത്രചെയ്യാം. വിനോദസഞ്ചാരമേഖല സജീവമായാല്‍ കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴിയെത്തും. സ്വകാര്യ ബസുകളും ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നു. പലയിടങ്ങളിലും വളര്‍ന്നുനില്‍ക്കുന്ന പൊന്തക്കാട് വാഹനമോടിക്കുന്നവരുടെ കാഴ്ച് മറയ്​ക്കുന്ന സാഹചര്യമാണ്​. അപകടങ്ങൾ ഒഴിവാക്കാന്‍ പൊന്തക്കാടുകള്‍ വെട്ടി നീക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.