മൂന്നാര്‍: കേരള ബാര്‍ അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന പ്രതിഷേധ ദിനത്തിന്‍റെ ഭാഗമായി ദേവികുളം സബ് കോടതി അഭിഭാഷകരും സമരത്തില്‍ പങ്കാളികളായി. കോടതി വളപ്പില്‍ നടന്ന പ്രതിഷേധ സമരം ദേവികുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. എന്‍.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. അഭിഭാഷക ഫീസ് നിര്‍ണയത്തിലെ സിവില്‍ റൂളുകള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കറുത്ത ബാഡ്ജ് അണിഞ്ഞാണ് അഭിഭാഷകര്‍ എത്തിയത്. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജോസഫ് ബൈജോ നേതൃത്വം നല്‍കി. ചിത്രം 1 അഭിഭാഷകരുടെ സമരം അഡ്വ.എൻ.വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.