വണ്ണപ്പുറം: തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയായ വണ്ണപ്പുറം-തൊമ്മൻകുത്ത് റോഡിൽ നടയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപത്തെ കലുങ്ക് അപകടാവസ്ഥയിൽ. മൂന്നര പതിറ്റാണ്ടുമുമ്പ് പണിത കലുങ്കാണിത്. കലുങ്കിന്‍റെ മെറ്റലും കമ്പിയും സിമന്‍റും അടർന്ന നിലയിലാണ്. മാസങ്ങൾക്കുമുമ്പ് എറണാകുളത്തുനിന്ന് തൊമ്മൻകുത്ത് കാണാൻ എത്തിയ സഞ്ചാരികളുടെ കാർ ഇവിടെ മറിഞ്ഞിരുന്നു. രാത്രിയായാൽ റോഡിന്റെ ദിശ മനസ്സിലാക്കാൻ കഴിയില്ലെന്ന് ഡ്രൈവർമാർ പറയുന്നു. മാസങ്ങൾക്കുമുമ്പ് വരെ ഇവിടെ തെരുവുവിളക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. വണ്ണപ്പുറം, തൊമ്മൻകുത്ത്, കരിമണ്ണൂർ, തൊടുപുഴ മേഖലകളിലേക്ക് പോകുന്ന പ്രധാന പൊതുമരാമത്ത് റോഡുകൂടിയാണിത്. ഇതിന് സമീപത്തെ മറ്റൊരു കലുങ്കും അപകടാവസ്ഥയിലാണ്. കലുങ്കുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രധാന ടൗണുകളിലേക്കുള്ള ഗതാഗതം നിലക്കും. TDL KALUNKU വണ്ണപ്പുറം നടയ്ക്കൽ കലുങ്കിന്‍റെ അടിഭാഗം കേൺക്രീറ്റ് പൊളിഞ്ഞ് കമ്പി തെളിഞ്ഞനിലയിൽ പ്രകടനം നടത്തി തൊടുപുഴ: മോട്ടോർ വാഹനവകുപ്പിലെ ജോയന്‍റ് ആർ.ടി.ഒ തസ്തികയിലേക്കുള്ള മിനിസ്റ്റീരിയൽ ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ പ്രമോഷൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ആർ.ടി ഓഫിസുകൾക്കുമുന്നിൽ എൻ.ജി.ഒ യൂനിയന്‍റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. തൊടുപുഴയിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡന്‍റ് കെ.കെ. പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ യൂനിയൻ ജില്ല ജോ.സെക്രട്ടറി വി.എസ്. സുനിലും പീരുമേട്ടിൽ പി.എൻ. ബിജുവും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.