മണ്ണിനും മനസ്സിനും കുളിരായി പുതുമഴ

തൊടുപുഴ: കുംഭത്തിലെ കൊടുംചൂടിന്​ ശമനമേകി ജില്ലയുടെ പല ഭാഗത്തും കനത്ത മഴ. ബുധനാഴ്ച വൈകീട്ടാണ്​ തൊടുപുഴയിലും പരിസരങ്ങളിലും മണ്ണിനും മനസ്സിനും കുളിരേകി വേനൽ മഴയെത്തിയത്​. ഇടവെട്ടി, കരിമണ്ണൂർ, ഉടുമ്പന്നൂർ, മുട്ടം എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചു. എന്നാൽ, ഹൈറേഞ്ച്​ മേഖലയിൽ ചിലയിടങ്ങളിൽ മാത്രം നേരിയ മഴയേ ഉണ്ടായുള്ളൂ. പുതുമഴ ലഭിച്ചത്​ കാർഷിക മേഖലക്കും ഉണർവായി. കർഷകർ തന്നാണ്ട്​ കൃഷികൾക്ക്​ മ​ണ്ണൊരുക്കുന്നത്​ കുംഭത്തിലെ പുതുമഴയെത്തുടർന്നാണ്​. കപ്പ, ചേന, വാഴ തുടങ്ങിയ കൃഷികളാണ്​ ആരംഭിക്കുന്നത്​. നേരത്തേ ചെയ്ത കൃഷികൾക്കും മഴ ഗുണകരമായി. ചിത്രം: TDL mazha ബുധനാഴ്ച വൈകീട്ട്​ പെയ്ത മഴയിൽ തൊടുപുഴയിൽനിന്നുള്ള ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.