മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ കണ്ടെത്തി. അറക്കുളം 12ആം മൈലിൽ രണ്ട് പശുക്കളിൽ ലക്ഷണം കണ്ടതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു പശു ഗൃഹനാഥയുടെ കൈകളിൽ കടിച്ചു. ഇവർ പ്രതിരോധ കുത്തിവെപ്പ് എടുത്തു. കൂടുതൽ വളർത്തുമൃഗങ്ങളിൽ പേവിഷ സാന്നിധ്യം പരിശോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് വന്യമൃഗങ്ങളിൽനിന്ന് പടർന്നതാകാമെന്നു സൂചനയുണ്ട്. പ്രദേശത്ത് രാത്രിയിൽ കുറുക്കന്‍റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ഇതുവഴിയായിരിക്കാം വിഷബാധ ഏറ്റതെന്ന് കരുതുന്നയായി ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.