അടിമാലി: ഇരുചക്ര വാഹനാപകടങ്ങള്‍ പെരുകിയ ഹൈറേഞ്ചില്‍ ഫ്രീക്കന്‍മാര്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അടിമാലി കല്ലാര്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ രണ്ട് കുട്ടി ഡ്രൈവർമാര്‍ ഉൾപ്പെടെ അഞ്ചുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 12, 17 വയസ്സുകാർ ഓടിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 25,000 രൂപ വീതം പിഴ യീടാക്കുകയും ചെയ്തു. രൂപഘടനയില്‍ മാറ്റം വരുത്തുകയും കാതടപ്പിക്കുന്ന ശബ്ദത്തിലും അമിത വേഗത്തിലും ഓടിച്ചുവരുകയും ചെയ്ത രണ്ട് ബൈക്കും പിടിച്ചെടുത്തു. ചൊവ്വാഴ്ച രാജകുമാരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരക്കാരെ പിടികൂടിയത്. അടിമാലി ജോ. ആര്‍.ടി.ഒ സജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിൽ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എല്‍ദോ വര്‍ഗീസ്, എം.കെ. രാജന്‍, പ്രവീണ്‍കുമാര്‍ എന്നിവരും പങ്കെടുത്തു. ചിത്രം: TDL news cutting
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.