തൊടുപുഴ: ഹൈഡൽ ടൂറിസം സെന്‍റർ മുഖേന കെ.എസ്.ഇ.ബി നടപ്പാക്കിയ പദ്ധതികളിൽ അഴിമതി നടന്നെന്ന വൈദ്യുതി ബോർഡ് ചെയർമാന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മുൻ മന്ത്രി എം.എം. മണിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. ടെൻഡർ നടപടിക്ക് 16 ദിവസം മുമ്പ് മാത്രം രൂപവത്കരിച്ച 'സ്പർശം' സൊസൈറ്റിക്ക് കരാർ ലഭിച്ചതിനെക്കുറിച്ചും ആനയിറങ്കലിൽ സൊസൈറ്റി നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് പണം വരുന്നത് എവിടെനിന്നാണെന്നും മണിയുടെ അടുപ്പക്കാർക്ക് സൊസൈറ്റിയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നാർ സർവിസ് സഹകരണ ബാങ്കിന് ഹൈഡൽ പാർക്ക് സ്ഥാപിക്കാൻ നൽകിയ കരാർ നഷ്ടമാണെന്ന് വിലയിരുത്തി ഹൈഡൽ ടൂറിസം ഡയറക്ടർ റദ്ദാക്കിയിരുന്നു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശിയാണ് ബാങ്ക് പ്രസിഡന്‍റ്. ഇദ്ദേഹത്തിന്‍റെ മകനാണ് ഹൈഡൽ പാർക്കിന്‍റെ അസി. മാനേജർ. ഇവിടെനിന്ന് 10 ടിക്കറ്റ് മെഷീനുകൾ കാണാതായതിനെക്കുറിച്ച് നാളിതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല. ഈ സംഭവത്തെക്കുറിച്ചും അന്വേഷണം വേണമെന്ന് മാത്യു ആവശ്യപ്പെട്ടു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എ.പി. ഉസ്മാൻ, ബിജോ മാണി, മുകേഷ് മോഹൻ എന്നിവരും പങ്കെടുത്തു. കേന്ദ്രബജറ്റിനെതിരെ അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു തൊടുപുഴ: ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ മേഖല കേന്ദ്രങ്ങളിൽ സായാഹ്നധർണ നടത്തി. തൊടുപുഴയിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. എഫ്. എസ്.ഇ.ടി.ഒ ജില്ല പ്രസിഡന്‍റ് ഷാമോൻ ലൂക്ക് അധ്യക്ഷതവഹിച്ചു. ചെറുതോണിയിൽ എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡന്‍റ് കെ.കെ. പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല കമ്മിറ്റി അംഗം ഡി. അജിമോൻ അധ്യക്ഷതവഹിച്ചു. നെടുംകണ്ടത്ത് എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ മേഖല പ്രസിഡന്‍റ് കെ.ആർ. ഷാജിമോൻ അധ്യക്ഷതവഹിച്ചു. അടിമാലിയിൽ കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ജയൻ പി.വിജയൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡന്‍റ് ഡി. പ്രിൻസ്മോൻ അധ്യക്ഷതവഹിച്ചു. പീരുമേട്ടിൽ കെ.എസ്.ടി.എ ജില്ല സെക്രട്ടറി എം. രമേശ് ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ഏരിയ പ്രസിഡന്‍റ് പി.എൻ. ബിജു അധ്യക്ഷതവഹിച്ചു . ചിത്രം TDL NGO union: കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.