അടിമാലി: മാലിന്യം നിക്ഷേപിക്കുന്നതിനും ദേവിയാർ മലിനീകരണത്തിനും എതിരെ കർശന നടപടിയുമായി അടിമാലി ഗ്രാമപഞ്ചായത്ത്. ലൈബ്രറി റോഡിൽ മലിനജലം ഒഴുക്കിയ രണ്ട് കെട്ടിട ഉടമകൾക്ക് 4500 രൂപ പിഴ ചുമത്തി. മലിന ജലം തോട്ടിലേക്ക് ഒഴുക്കുന്ന ഹോട്ടലുകൾ ഉൾപ്പെടെ ടൗണിലെ 14 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. ഒരു സ്ഥാപനം 5000 രൂപ പിഴ അടച്ചു. കല്ലാർകുട്ടി റോഡിൽ പ്രവർത്തിക്കുന്ന വർക്ഷോപ്പിന് പുറകിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കത്തിച്ച സ്ഥാപനത്തിൽനിന്ന് 5000 രൂപ പിഴ ഈടാക്കി. തോടുകളിലേക്കും പൊതു സ്ഥലങ്ങളിലേക്കും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് ഷേർളി മാത്യു, സെക്രട്ടറി സതീഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.