തൊടുപുഴ: ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം. മതസ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്രവുമടക്കം മൗലികാവകാശങ്ങള്‍ നിരന്തരം ഹനിക്കപ്പെടുന്നതിനെതിരെ ലീഗ് പ്രക്ഷോഭം വ്യാപിപ്പിക്കും. മുസ്ലിംലീഗ് ജില്ല സമ്പൂര്‍ണ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചുള്ള ലീഗ് രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കാനുള്ള സി.പി.എം കുതന്ത്രത്തെ ചെറുത്തുതോൽപിക്കും. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കാന്‍ ഇനിയും പിണറായി സര്‍ക്കാര്‍ തയാറായിട്ടില്ല. മുസ്ലിം ലീഗ് തുടങ്ങിവെച്ച സമരം ലക്ഷ്യം കാണുംവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജില്ല പ്രസിഡന്‍റ് എം.എസ്. മുഹമ്മദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. സലിം, ജില്ല സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനര്‍ കെ.എം.എ ഷുക്കൂര്‍, ജില്ല ജന. സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറര്‍ കെ.എസ്. സിയാദ്, ഭാരവാഹികളായ എസ്.എം. ഷരീഫ്, കെ.എം. ഖാദര്‍കുഞ്ഞ്, എ. അബ്ദുസ്സലാം, പി.എന്‍. അബ്ദുല്‍ അസീസ്, കെ.എം. മുഹമ്മദ് മൗലവി, സലിം കൈപ്പാടം, ടി.എസ്. ഷംസുദീന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവർ സംസാരിച്ചു. ഫോട്ടോ TDL muslim league മുസ്ലിം ലീഗ് ജില്ല സമ്പൂർണ കൗണ്‍സില്‍ യോഗം സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.