കാർ പാഞ്ഞുകയറി; കടയിലിരുന്നവർ രക്ഷപ്പെട്ടു

മറയൂർ: മറയൂർ-മൂന്നാർ റോഡിൽ ലക്കത്തിൽ നിയന്ത്രണംവിട്ട കാർ ചായക്കടയിൽ പാഞ്ഞ് കയറിയെങ്കിലും കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലക്കം സ്വദേശികളായ കടയുടമ ഡാനിയൽ (30), രാമകൃഷ്ണൻ (50) എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ചായ അടിച്ചുകൊണ്ടിരുന്ന ഡാനിയൽ കാറിന്‍റെ വേഗം കണ്ട്​ ചാടി മാറിയതിനാലാണ് രക്ഷപ്പെട്ടത്. തമിഴ്നാട് തിരുവണ്ണാമലയിൽനിന്ന് മറയൂർ വഴി മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ കാറാണ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. വാഹനത്തിൽ അഞ്ച്​ പേർ ഉണ്ടായിരുന്നു. ചിത്രം TDL marayoor car : മറയൂർ-മൂന്നാർ റോഡിൽ ചായക്കടയിലേക്ക്​ ഇടിച്ച്​ കയറിയ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.